Thursday, April 28, 2011

ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയില്‍
ന്യൂദല്‍ഹി: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയിലെത്തി.
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവിയുമായി ഇന്ത്യയുടെ ഔദ്യോഗിക സംഘം നിരന്തരം കൂടിയാലോചന നടത്തിയത് കണ്ടുപിടിച്ച ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ ജനതയെ പ്രതിനിധാനംചെയ്യുന്നത് കേരളമാണെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ജനങ്ങളെ പ്രതിനിധാനംചെയ്യുന്നതല്ലെന്നും ഇന്ത്യ വിതരണം ചെയ്ത കരട് പ്രസ്താവന തള്ളിക്കളയണമെന്നും പകരം കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനതയുടെ ആവശ്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ മുന്നോട്ടുവന്നു. അതോടെ ജനീവയില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി കേരളത്തിന്റെ പ്രതിനിധികള്‍ മാറി.
കേരളം നടത്തിയ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രതിനിധികള്‍ നിരോധം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള നിരീക്ഷകരായ ഡോ. മുഹമ്മദ് അശീലിനെയും ഡോ. ജയകുമാറിനെയും സമാശ്വസിപ്പിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ച് ഇറാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം രാജ്യങ്ങള്‍ അവെര സമീപിച്ചത്. റിപ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പികളെടുത്ത് ഇന്ത്യന്‍ ജനതയുടെ ആവശ്യമിതാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി അവര്‍ വിതരണം ചെയ്തു.
ആധികാരികമല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ ഈ റിപ്പോര്‍ട്ട് അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച റിപ്പോര്‍ട്ടായി മാറുകയായിരുന്നു.
കേരളത്തില്‍നിന്ന് സര്‍വകക്ഷി സംഘം വന്നപ്പോള്‍ പ്രധാനമന്ത്രിക്ക് പെട്ടെന്ന് കാര്യം ഗ്രഹിക്കാന്‍ കേരളം നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളും കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ സംക്ഷിപ്ത റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ ഉപവാസ സമരവും അതിന് കേരളീയര്‍ ഒന്നടങ്കം നല്‍കിയ പിന്തുണയും 'ലൈവാ'യി കണ്ട സമ്മേളന പ്രതിനിധികള്‍ക്ക് ഈ റിപ്പോര്‍ട്ടില്‍ സംശയിക്കാനൊന്നുമില്ലായിരുന്നു. പ്രചാരണം കുറിക്കു കൊണ്ടതിന്റെ തെളിവായിരുന്നു നിരോധം ചര്‍ച്ചചെയ്ത ഉപസമിതിയുടെ അധ്യക്ഷ ഹല കേരള സര്‍ക്കാറിനെ ഔദ്യോഗികമായി പ്രതിനിധാനംചെയ്ത ആരോഗ്യ വകുപ്പിലെ ഡോ. മുഹമ്മദ് അശീലിനെ പ്രത്യേകം കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ട നിലവാരത്തില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാറുള്ള കേരളം രാജ്യത്തെ അടക്കിവാഴുന്ന കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള മുന്നേറ്റമായി മാറിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയതിന്റെ നിര്‍വൃതി ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറും മറച്ചുവെച്ചില്ല. ഡോ. അശീലിനെ പുനരധിവാസച്ചുമതല ഏല്‍പിച്ചതിലും കേരള സര്‍ക്കാറിന്റെ ചെലവില്‍ ജനീവയിലേക്ക് പറഞ്ഞയച്ചതിലും അങ്ങേയറ്റം ചാരിതാര്‍ഥ്യമനുഭവിച്ച ദിനമാണ് ഇന്നെന്ന് ശ്രീമതി ടീച്ചര്‍ 'മാധ്യമ'ത്തേട് പറഞ്ഞു
ഇത്ര മാത്രം

പലതും ആഗ്രഹിക്കും ...
നേടാനും ചിലത് തട്ടിപറിക്കാനും.
ലാഭങ്ങള്‍ കണക്കു കൂട്ടും ...
എന്നിട്ടും നഷ്ടങ്ങള്‍ ഏറ്റുവാങ്ങും .
ഒടുവില്‍ ലഭാങ്ങളെക്കാള്‍ നഷ്ടങ്ങളെ സ്നേഹിക്കും .
സ്വയം നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ തിരിച്ചറിയും .
"സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമാണ്
ഭൂമിയില്‍ മനുഷ്യ ജന്മം എന്ന പരിപാവന സത്യം ."
തിരിഞ്ഞു നിന്നു മാഞ്ഞു പോയ വഴികളെ നോക്കി നെടുവീര്‍പ്പിടും .
ഓര്‍മ്മകള്‍ മാത്രം ബാക്കിവച്ച് വീണ്ടും ജീവിക്കും .
പരിഭവങ്ങളൊന്നും തന്നെ ഇല്ലാതെ .
നാം പോലുമറിയാതെ അവസാനിക്കും വരെ .
ഞാനും നീയും നമ്മുടെതുമായ എല്ലാം ................ ഈ വാക്കുകള്‍ എന്റേത് അല്ല .. എന്റെ പ്രിയ സ്നേഹിതന്‍ ലിപി ലാല്‍ ആണ് ഈ വാക്കുകള്‍ തന്നത് ...നന്ദി പ്രിയ സ്നേഹിതാ ,,, നന്ദി ,,,,,,,

Wednesday, April 27, 2011

wat is sneham...............

അല്ല എന്താണ് ഈ സ്നേഹം ?  ചന്തയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നാണോ ഈ പറഞ്ഞ സാധനം ?  10 രൂപയ്ക്ക് 5  എന്ന്നു പറഞ്ഞു വില്‍ക്കുന്നത് പോലെ ....... ചില നരുന്ത് ചെക്കന്മാര്‍ മുടിയൊക്കെ നീട്ടി ഒരുമാതിരി അമ്മതിക്കാടെ ആട് വളര്‍ത്തുന്ന താടി പോലെ ഒരെണ്ണം കഷ്ടപ്പെട്ട് ഉണ്ടാക്കി ഒരു വൃത്തികെട്ട രൂപത്തില്‍ ഒരു മൊബൈലും പിടിച്ചു സൊള്ളിക്കൊണ്ട്‌ നടക്കുന്നത് കാണാം ...... അവന്മാരുടെ ഭാവം കണ്ടാല്‍ ഷാരൂഖ്‌ ഖാന്‍ പോലും ഞെട്ടിപോകും .   ആ ചെക്കന്മാര്‍ക്കൊക്കെ ഈ സ്നേഹം എന്ന് പറയുന്നത് ഒരു കുട്ടിക്കളിയാണു ...... ആ ചെക്കന്മാരുടെ കൂട്ടത്തില്‍ ഈ എളിയവനെയും ഉള്‍പ്പെടുത്താം.... സ്നേഹം പ്രണയം എന്നൊക്കെ പറയുന്നത് അനശ്വരമായ ഒരു ചിന്ത ആണ്. അത് നമ്മുടെ പുതിയ തലമുറ നശിപ്പിച്ചു .......

sneham

സ്നേഹം ഇല്ലാത്ത ഈ ലോകത്തില്‍ ............ സ്നേഹത്തിനായി കൊതിക്ക്കുന്ന്ന ഈ വേഴാമ്പല്‍ ....... ആരെങ്കിലും തരുമോ ഒരിത്തിരി സ്നേഹം ...........